Latest NewsInternational

നൈജീരിയയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഫലപ്രഖ്യാപനം അടുത്തയാഴ്ച

നൈജീരിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളിലെ തകരാറുകാരണം തെരഞ്ഞെടുപ്പ് തടസപ്പെട്ടു. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ചയായിരിക്കും ഫല പ്രഖ്യാപനം.പല പോളിങ് ബൂത്തുകളും വോട്ടിങ് മെഷീനിലെ ക്രമക്കേട് കാരണം വോട്ടിങ് വൈകിയാണ് തുടങ്ങിയത്. നൈജീരിയയില്‍ മാത്രം 72.8 മില്ല്യന്‍ വോട്ടര്‍മാരുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്ക്. കഴിഞ്ഞ ആഴ്ച നടക്കേണ്ട തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഫെബ്രുവരി 23 ലേക്ക് മാറ്റിയത്.

 

നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലും വലിയ നഗരമായ ലാഗോസിലുമാണ് കൂടുതല്‍ പോളിങ് നടന്നത്. മുഹമ്മദ് ബുഹാരിയും, അത്തിക് അബൂബക്കറും തമ്മിലാണ് പ്രധാന മത്സരം.നൈജീരിയന്‍ സമയം രാവിലെ 8 മണിക്ക് ആരംഭിച്ച പോളിങ് പ്രാദേശിക സമയം രണ്ട് മണിക്കാണ് അവസാനിച്ചത്.തീവ്രവാദ ആക്രമണങ്ങളും മറ്റും നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍ ചിലയിടങ്ങളിലെ വോട്ടിങ് യന്ത്രത്തിലെ തകരാറ് മാറ്റിവെച്ചാല്‍ പൊതുവെ ശാന്തമായ അന്തരീക്ഷമാണ് തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button