KeralaNews

മഹാഭാരത കാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്; ബല്‍റാമിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി

 

മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. പിന്നെയാണോ കലികാലത്ത് അജ്ഞാനികളാലെന്ന് സ്വാമി സന്ദീപാനന്ദഗിരി. മഹാഭാരതത്തിലെ ബലരാമന്റെ കഥ പറഞ്ഞാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. എഴുത്തുകാരി കെ.ആര്‍.മീരയുടെ പോസ്റ്റിലെ അസഭ്യതുല്യമായ കമന്റിനെ വിമര്‍ശിച്ചുകൊണ്ടാണ് സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.

പോസ്റ്റ് വായിക്കാം

ബലരാമന് യുദ്ധത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടായിരുന്നു മഹാഭാരതയുദ്ധം തുടങ്ങിയപ്പോള്‍ ബലരാമന്‍ നൈമിശാരണ്യത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോയത്.യുദ്ധഭൂമിയെ ഉപേക്ഷിച്ച ബലരാമന്റെ മനസ്സില്‍ നിന്ന് യുദ്ധം ഒഴിഞ്ഞിരുന്നില്ല എന്നുമാത്രമല്ല അവിവേകവും വന്നുപെട്ടു.
ജ്ഞാനികളായ മഹര്‍ഷിമാരുള്‍പ്പെടുന്ന സദസ്സില്‍ സൂതന്‍ കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു,
സദസ്സിലേക്ക് കയറിവന്ന ബലരാമനെ കണ്ടിട്ട് സൂതന്‍ എഴുന്നേറ്റില്ല എന്ന കാരണത്താല്‍ ക്ഷിപ്രകോപിയായ ബലരാമന്‍ സൂതന്റെ തലയറുത്തു..
ബലരാമന്‍ കാണിച്ച അവിവേകത്തെ മുനിമാര്‍ ബലരാമന് പറഞ്ഞ് മനസ്സിലാക്കികൊടുത്തു.
ബലരാമന് പശ്ചാത്താപമുണ്ടായി പിന്നീട് ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളില്‍ തീര്‍ത്ഥാടനം നടത്തി ശാപമോചിതനായ ഒരു കഥ മഹാഭാരതത്തിലുണ്ട്.
മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്,
പിന്നെയാണോ കലികാലത്ത് അജ്ഞാനികളാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button