വൈക്കം: സാധാരണക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ശബരിമല മുന്‍ മേല്‍ശാന്തി തലയാഴം മാരാമറ്റത്ത്മനയില്‍ പി ജെ നാരായണന്‍ നമ്പൂതിരി പറഞ്ഞു. എല്‍ഡിഎഫ് കേരള സംരക്ഷണ യാത്രയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് തൃപ്തി നല്‍കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
ഭക്തിക്ക് പ്രായഭേദമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശബരിമലയുടെ വികസനത്തിനുവേണ്ടി കോടികള്‍ അനുവദിച്ച സര്‍ക്കാരാണിത്. എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. തീര്‍ഥാടനം സുഗമമാക്കി. സ്ത്രീകള്‍ മുമ്പ് ശബരിമലയില്‍ വന്നിരുന്നു എന്ന സത്യം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments