Latest NewsKerala

വയനാട്ടില്‍ കാട്ടുതീ കൂടുതല്‍ പ്രദേശത്തേയ്ക്ക് പടരുന്നു

വയനാട്: വയനാട്ടില്‍ വന മേഖലയിലൂണ്ടായ കാട്ടുതീ കൂടുതല്‍ പ്രദേശത്തേയ്ക്ക് പടരുന്നു. ബാണാസുര മലയിലില്‍ കാട്ടുതീ പടരുകയാണ്. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാംവയല്‍ മലമുകളിലാണ് തീ പടരുന്നത്. കുറിച്യാട് റെയിഞ്ചിനു പുറമേ കുപ്പാടി ഫോറസ്റ് സെക്ഷനുകീഴിലെ വിവിധ ഭാഗങ്ങളിലും തീ പടര്‍ന്നു. കാട്ടുതീയില്‍ ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ ആളിക്കത്തിയതോടെ തീ പെട്ടെന്നു തന്നെ വ്യാപിക്കുകയായിരുന്നു.

അതേസമയം അഗ്ിശമനരക്ഷാ സേനയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശത്ത് തീ പടര്‍ന്നു പിടിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അതേസമയം നാട്ടുകാരും ഉദ്യോഗസ്ഥരും തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതേസമയം കാട്ടു തീ വ്യാപിച്ചതോടെ വനത്തോടു ചേര്‍ന്നു കിടക്കുന്ന കൃഷി മേഖലകളില്‍ വന്യമൃഗശല്യവും രൂക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button