Latest NewsIndia

നടി സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചന കുറ്റം ചുമത്തി

മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ സെപ്തംബര്‍ 30 ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ നടി അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ പിന്മാറിയെന്ന പരാതിയിലാണ് കേസെടുത്തത്. വഞ്ചനാക്കുറ്റം ചുമത്തി നടിക്കും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
നടി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും, നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. സംഘാടകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡി.എസ്.പി ഗജ്രാജ് സിംഗ്, ദബാംഗ് താരം സൊനാക്ഷി സിന്‍ഹയ്ക്കും മറ്റ് 4 പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button