ചിറ്റഗോംഗ്: വിമാനം റാഞ്ചാന്‍ ശ്രമം. ബംഗ്ലാദേശിന്റെ തുറമുഖ നഗരമായ ചിറ്റഗോംഗില്‍നിന്നും ധാക്ക വഴി ദുബായിലേക്കു പോകാനുള്ള ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിക്കുന്നു.
AFP: Attempt to hijack Dubai-bound plane in Bangladesh pic.twitter.com/T08qeJwPF0
— ANI (@ANI) February 24, 2019
റാഞ്ചല്‍ ശ്രമത്തിനിടെ ഒരു വിമാനക്കമ്പനി ജീവനക്കാരന് വെടിയേറ്റു. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പൊലീസും ദ്രുതകര്‍മ്മ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ശ്രമം പരാജയപ്പെടുത്തിയെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. വിമാനത്തില്‍ ബംഗ്ലാദേശ് എംപിയുമുണ്ടായിരുന്ന തരത്തിലുള്ള റിപ്പോര്‍ട്ടും പുറത്തു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Bangladesh Police have surrounded Dhaka-Dubai flight "Biman BG 147". Attempt to hijack this flight was made at Shah Amanat International Airport in Chattogram. All passengers have disembarked. More details awaited https://t.co/8vJ7pO1t65
— ANI (@ANI) February 24, 2019
Post Your Comments