KeralaLatest NewsNews

കാസര്‍കോട് ഇരട്ടക്കൊലപാതകം; രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നതെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. എല്ലാ ആരോപണങ്ങളും പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്. അന്വേഷണത്തിനെതിരെ ആക്ഷേപങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കാസര്‍കോട് നടന്നത് ക്രൂരമായ രണ്ട് കൊലപാതകങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഡിജിപി പൊലീസിന് മുന്നില്‍ രാഷ്ട്രീയമില്ല എന്ന് വ്യക്തമാക്കി. പ്രഫഷണലായ അന്വേഷണം നടക്കുമെന്ന് ഉറപ്പ് നല്‍കിയ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. വിദേശത്തുള്ള ക്രൈംബ്രാഞ്ച് എഡിജിപി തിരിച്ചുവന്നാലുടന്‍ കാസകോട്ടേക്ക് തിരിക്കുമെന്ന് പറഞ്ഞ ബെഹ്‌റ മികച്ച ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നതെന്ന് അവകാശപ്പെട്ടു. എന്നാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ ബഹ്‌റ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button