തിരുവനന്തപുരം : സി.ബി.എസ്.ഇ സിലബസില്‍ അധ്യാപന പരിചയമുളളവര്‍ക്ക് സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരാവാന്‍ അവസരം ഒരുക്കുന്നു.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ്, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് തസ്തികകളിലും കുറ്റിച്ചലിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ രണ്ട് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് തസ്തികളിലുമാണ് നിയമനം നല്‍കുന്നത്.
അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷ നല്ല വശമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിഞ്ജാനവും അത്യാവശ്യമാണ്. 2019 ജനുവരി ഒന്നിന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ താമസിച്ചാണ് ജോലിയില്‍ ഏര്‍പ്പെടേണ്ടത്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം മാര്‍ച്ച് 10നകം ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലേക്ക് അയക്കുക.
കവറിനു പുറത്ത് ‘തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളിലേക്ക്/ കുറ്റിച്ചല്‍ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപക/ അനധ്യാപക തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് വ്യക്തമാക്കിയിരിക്കണം.
Post Your Comments