Latest NewsNewsIndiaBusiness

സ്റ്റാർട്ടപ്പുകൾ ഉയരുന്നു, പുതുതായി ആരംഭിച്ചത് 10,000 ലേറെ സ്റ്റാർട്ടപ്പുകൾ

ഐടി, ആരോഗ്യം, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് സ്റ്റാർട്ടപ്പുകൾ കൂടുതലായി ആരംഭിച്ചിട്ടുള്ളത്

രാജ്യത്ത് സ്റ്റാർട്ടപ്പ് മുന്നേറ്റം തുടരുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇതോടെ, സ്റ്റാർട്ടപ്പ് രംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, 156 ദിവസത്തിനിടെ 10,000 ലേറേ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ പുതുതായി പ്രവർത്തനമാരംഭിച്ചത്. ഇതോടെ, 75,000 ലധികം സജീവ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ ഉള്ളത്. ആദ്യ കാലങ്ങളിൽ 808 ദിവസങ്ങൾ എടുത്താണ് 10,000 സ്റ്റാർട്ടപ്പുകൾ തുറന്നത്.

Also Read: അൽ ഖ്വയിദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ഐടി, ആരോഗ്യം, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് സ്റ്റാർട്ടപ്പുകൾ കൂടുതലായി ആരംഭിച്ചിട്ടുള്ളത്. ഐടി രംഗത്ത് 12 ശതമാനവും, ആരോഗ്യ- ശാസ്ത്ര രംഗത്ത് 9 ശതമാനവും വിദ്യാഭ്യാസ രംഗത്ത് 7 ശതമാനം സ്റ്റാർട്ടപ്പുകളുമാണ് പുതുതായി വന്നിട്ടുള്ളത്.

ടിയർ-2, ടിയർ-3 നഗരങ്ങളിലാണ് 49 ശതമാനത്തോളം സ്റ്റാർട്ടപ്പുകൾ തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ ആറു വർഷത്തെ അപേക്ഷിച്ച് തൊഴിലവസരങ്ങൾ 110 ശതമാനമാണ് വർദ്ധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button