ErnakulamLatest NewsKeralaNattuvarthaNews

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം: വിശദവിവരങ്ങൾ

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. കേരള ഹൈക്കോടതി വാച്ച്മാൻ തസ്തികയിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. ആകെ നാല് ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ബിരുദമോ അതിൽക്കൂടുതലോ യോ​ഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഇത് അധിക യോ​ഗ്യതയായി കണക്കാക്കും. പത്താം ക്ലാസോ അല്ലെങ്കിൽ തത്തുല്യമായ യോ​ഗ്യതയോ ഉള്ളവർ ആയിരിക്കണം അപേക്ഷകർ.

കേരള ഹൈക്കോടതിയുടെ www.hckrecruitment.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയാണ് ഉദ്യോഗാർത്ഥികൾ ജോലിക്കായി അപേക്ഷിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. അപേക്ഷകർ കായികക്ഷമതയുള്ളവരായിരിക്കണം എന്ന നിബന്ധനയുണ്ട്. താൽപര്യപ്പെടുന്നവർക്ക്  വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 26 വരെ മാത്രമാമേ ഓൺലൈനായി അപേക്ഷകൾ നടത്താൻ സാധിക്കൂ.

പഴയ ഒഎസ് വേർഷനുകളിൽ ഈ മാസം അവസാനത്തോടെ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ്! നിങ്ങളുടെ ഫോൺ ഇക്കൂട്ടത്തിൽ ഉണ്ടോ?

വാച്ച്മാൻ തസ്തികയിലേക്കുള്ള അപേക്ഷയായതു കൊണ്ട് തന്നെ രാത്രിയും പകലും മാറി മാറി ജോലി ചെയ്യേണ്ടി വരും 24,000 രൂപ മുതൽ 55,200 വരെയാണ് ശമ്പള സ്കെയിൽ. ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാ​ഗമായി ഒരു എഴുത്ത് പരീക്ഷ സംഘടിപ്പിക്കും. 100 മാർക്കിന്റെ പരീക്ഷയാകും ഇത്. പൊതുവിജ്ഞാനം, ആനുകാലികം, റീസണിങ്, മെന്റൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അഭിരുചി പരിശോധന നടത്തുക.

ഇത് കൂടാതെ അഭിമുഖ പരീക്ഷ നടത്തുന്നത് 10 മാർക്കിലായി പരി​ഗണിക്കും. അപേക്ഷകർ 1987 ജനുവരി ഒന്നിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടിക ജാതി/ പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും വയസ് ഇളവുണ്ട്.

അപേക്ഷിക്കുന്നവരിൽ ജനറൽ വിഭാ​ഗത്തിന് 500 രൂപ അപേക്ഷ ഫീസ് നൽകേണ്ടതാണ്. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. അപേക്ഷ സമർപ്പിക്കുമ്പോൾത്തന്നെ ഓൺലൈനായാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടി വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button