ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. വിഷയത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാരും ബിസിസിഐയുമാണ്. ആ അഭിപ്രായം എന്താണോ അതിനൊപ്പമായിരിക്കും ടീമൊന്നാകെ നില്‍ക്കുകയെന്ന് കോഹ്ലി അറിയിച്ചു. പുല്‍വാമയില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനെതിരെ ഇനി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, ചേതന്‍ ചൗഹാന്, ഹര്ഭജന് സിംഗ് തുടങ്ങിയവര്‍ മുൻപ് രംഗത്തെത്തിയിരുന്നു. ലോകകപ്പിലും പാകിസ്ഥാനെതിരെ കളിക്കില്ലെന്നും അങ്ങനെ ഒരു മത്സരം വേണ്ടി വന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലാണെങ്കില്‍ പാകിസ്ഥാന് മത്സരത്തിന്റെ പോയിന്റും ഫൈനലിലാണെങ്കില്‍ അവര്‍ക്ക് കിരീടവും കിട്ടുമെന്നായിരുന്നു ബിസിസിഐ വൃത്തങ്ങളും ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് ഉന്നതതല യോഗത്തില്‍ വിഷയത്തേക്കറിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് പറയട്ടെ എന്നിട്ട് മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് ബിസിസിഐ അറിയിച്ചത്.
Post Your Comments