ഓസ്‌ട്രേലിയ: പാമ്പുകള്‍ ഇര പിടിക്കുന്നത് പലരും കണ്ടിട്ടുണ്ടാവും. വലിയ പാമ്പുകളായ പെരുമ്പാമ്പ് തുടങ്ങിയവ ഇര പിടിക്കുന്നത് നാം ടിവി ചാനലുകളിലൂടെയും കണ്ടിട്ടുണ്ടാവും. ഇത്തരം കാഴ്ച്ചകള്‍ കാടിനെ സംബന്ധിച്ച് സാധാരണമാണ്. എന്നാല്‍ ഈ സംഭവം നമ്മുടെ വീട്ടിലാണെങ്കിലോ? വീട്ടില്‍ നിന്ന് പാമ്പ് ഇര വിഴുങ്ങുന്ന കാഴ്ച്ച ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയിലെ കിംഗ്സ്‌ക്ലിഫ് സ്വദേശിയായ കാത്തി ഗെലിന്റെ വീട്ടിലാണ് സംഭവം. ഒരു പ്രത്യേകയിനത്തില്‍ പെട്ട പെരുമ്പാമ്പ് വീടിന്റെ മേല്‍ക്കൂരയിലെ ടിവി ആന്റിനയില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു. അതിന്റെ വായില്‍ പെട്ടുകിടക്കുന്ന ഒരു വമ്പന്‍ പക്ഷി. ആദ്യമൊന്ന് പേടിച്ചെങ്കിലും സംഭവം വീഡിയോയില്‍ പകര്‍ത്തി.
https://youtu.be/6Dm7bn_Yvh0
ഇരയെ പെരുമ്പാമ്പ് മുഴുവനായി വിഴുങ്ങുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ കാത്തിക്കായില്ല. കാരണം ഏതാണ്ട് ഒന്നര മണിക്കൂറിലധികം സമയമെടുത്താണ് പാമ്പ് ഇരയെ മുഴുവനായി അകത്താക്കിയത്. വലിയ വിഷമൊന്നുമില്ലാത്ത ഇനത്തില്‍ പെട്ട പെരുമ്പാമ്പാണ് ഇത്. ‘കാര്‍പെറ്റ് പൈത്തണ്‍’ എന്നറിയപ്പെടുന്ന ഈ പാമ്പ് സാധാരണഗതിയില്‍ ഇരയെ ഞെരിച്ച്, അതിന്റെ അനക്കം മുഴുവനായി നിലച്ച ശേഷം വിഴുങ്ങുകയാണ് പതിവ്. ചെറിയ പാമ്പുകള്‍ പല്ലിയെയോ ചെറുജീവികളെയോ ശാപ്പിടുമ്പോള്‍ മുതിര്‍ന്ന പാമ്പുകള്‍ എലി, മുയല്‍ക്കുഞ്ഞ്… അങ്ങനെയുള്ള ജീവികളെയാണ് ഭക്ഷിക്കാറ്. എങ്കിലും തന്റെ വായില്‍ കൊള്ളാത്തയത്രയും വലിപ്പമുള്ള ജീവികളെ അത്ര പെട്ടെന്നൊന്നും ഇരയായി ഇവര്‍ തെരഞ്ഞെടുക്കാറില്ല. ഇതിന് അധ്വാനവും സമയവും ഏറെ വേണമെന്നത് തന്നെയാണ് കാരണം. അതേസമയം വലിയ ഇരയെ അകത്താക്കിക്കഴിഞ്ഞാല്‍ പിന്നെ ദിവസങ്ങളോളം ഇവര്‍ക്ക് മറ്റ് ജോലികളൊന്നും കാണില്ല. വിശ്രമത്തോട് വിശ്രമം തന്നെ.
Post Your Comments