ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നുവെന്നതാണ് വാഴപ്പിണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ദഹനത്തെ സുഗമമാക്കാനും അതുവഴി വയര്‍ ശുദ്ധിയായിരിക്കാനും വാഴപ്പിണ്ടി സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി എന്നിവ ഒഴിവാക്കാനും ഈ ഒരൊറ്റ സവിശേഷത കൊണ്ടുമാത്രം ഇതിന് കഴിയുന്നുണ്ട്.
വാഴപ്പിണ്ടിയിലടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തെ ശുദ്ധീകരിക്കും. ഇത് മൂലം ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് നീങ്ങുകയും കൊളസ്ട്രോളിനുള്ള സാധ്യത ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇത് അമിതവണ്ണം വരാതെ ശരീരത്തെ കരുതാനും കാരണമാകുന്നു. മാത്രമല്ല, അമിതമായ വിശപ്പിനെ തടയുന്നതിനാല്‍ അമിതമായ ഭക്ഷണം കഴിപ്പും നമുക്ക് ഒഴിവാക്കാനാകും. ആ വകുപ്പിലും വണ്ണം കുറയ്ക്കണമെന്നുള്ളവര്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുന്നു.
സാധാരണഗതിയില്‍ വാഴപ്പിണ്ടി തോരനാണ് നമ്മള് വീട്ടില്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നതാണ് കുറെക്കൂടി ആരോഗ്യകരമായ രീതി.
വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കാം
വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഇത് ചെറുതായി അരിഞ്ഞ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്താല്‍ മതി. പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ ചെറിയൊരു കഷ്ണം ഇഞ്ചിയും തേനുമെല്ലാം ഇതില്‍ ചേര്‍ക്കാം. ജ്യൂസിന് രുചി കിട്ടുമെന്ന് മാത്രമല്ല, കൂടുതല്‍ ആരോഗ്യകരമാവുകയും ചെയ്യും.
രാവിലെ വാഴപ്പിണ്ടി ജ്യൂസ് ഒരല്പം കഴിക്കുന്നത് പ്രമേഹം തടയാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനുമെല്ലാം സഹായകമാണ്. ഉദരസംബന്ധമായ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരമാകുമെന്ന കാര്യത്തിലും സംശയം വേണ്ട.
Post Your Comments