വാഷിംഗ്ടണ്‍: ട്വിറ്ററിൽ നിന്നും വിടപറയാനൊരുങ്ങി ട്വിറ്റര്‍ സഹസ്ഥാപകന്‍ ഇവാന് വില്യംസ്. കമ്പനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും ഫെബ്രുവരി അവസാനത്തോടെ വിടപറയുമെന്നാണ് ഇവാൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷം ട്വിറ്റര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ ഇവാൻ ട്വിറ്റര്‍ സ്ഥാപകരായ ജാക്ക് ഡോര്‍സി, ബിസ്സ്റ്റോണ് എന്നിവര്‍ക്ക് നന്ദിയും പറയുകയുണ്ടായി.
Post Your Comments