ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നടപടിയുമായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരം ദൃശ്യങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചു. കുട്ടികളുടെ പ്രായം, ദൃശ്യത്തിന്റെ ഉള്ളടക്കം, ഏതൊക്കെ സൈറ്റുകളില്‍ അവ ലഭ്യമാണ് എന്നീ വിവരങ്ങളെല്ലാം പരിശോധിക്കുന്ന രീതിയിലുള്ള സോഫ്റ്റ്വെയർ ആകും നിർമ്മിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഇത്തരത്തിൽ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യുന്നത് തടയാനാണ് പദ്ധതി.
Post Your Comments