Latest NewsKerala

പ്രവാസികള്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോൾ ഫ്രീ നമ്പർ

പ്രവാസികള്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്‌സിന്റെ ടോൾ ഫ്രീ നമ്പർ. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും 00918802012345 എന്ന ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച്‌ സഹായം അഭ്യർത്ഥിക്കാവുന്നതാണ്. സര്‍ക്കാരുമായി പ്രവാസികള്‍ക്ക് ബന്ധപ്പെടുവാനുള്ള ഏകജാലക സംവിധാനമാണ് ഇതെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു. ദിവസേന ആയിരത്തിലധികം കോളുകളാണ് ഈ നമ്പരിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ആദ്യം കാൾ കട്ടാകുകയും 30 സെക്കന്‍ഡിനുള്ളില്‍ വിളിച്ച ആളിനെ നോര്‍ക്കയുടെ ഓഫീസില്‍ നിന്നും തിരികെ വിളിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button