Latest NewsInternational

ഡിഎന്‍എയ്ക്ക് സമാനമായ കൃത്രിമ തന്മാത്രകയെ സൃഷ്ടിച്ച് ശാസ്ത്രഞ്ജര്‍

 

ടല്‍ഹന്‍സി: ജീവലോകത്തിന്റെ അടിത്തറ എന്നു പറയാവുന്ന ഡിഎന്‍എയ്്ക്ക് സമാനമായ ഒരു തന്മാത്രയെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നാസയുടെ പിന്തുണയോടു കൂടിയായിരുന്നു ഗവേഷണം.

ഭൂമിക്കു പുറത്ത് ജീവന്‍ തിരയുക എന്നത് നാസയുടെ പ്രധാന അജണ്ടയുടെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണം. ഭൂമിക്കു പുറത്തെ ജീവന്‍ എങ്ങനെയായിരിക്കും എന്നതിനെ സംബന്ധിച്ച് നമുക്കൊരു ഊഹവും ഇല്ല. ഒരുപക്ഷേ ഭൂമിയിലെ ജീവന്‍ പോലെ ഡി എന്‍ എ യെ അധിഷ്ഠിതമാക്കി ആയിരിക്കാം. അല്ലെങ്കില്‍ ഡിഎന്‍എയ്ക്കു സമാനമായ മറ്റൊരുതരം തരം തന്മാത്രയാവാം. അതല്ലെങ്കില്‍ തീര്‍ത്തും അപരിചിതമായ മറ്റൊരു രാസക്കൂട്ടാവാം അന്യഗ്രഹ ജീവന്‍.

ഫ്‌ലോറിഡയിലെ അപ്ലൈഡ് മോളിക്യൂലാര്‍ എവല്യൂഷനിലെ ശാസ്ത്രജ്ഞനായ സ്റ്റീവന്‍ ബെന്നര്‍ ആണ് ഈ ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. മനുഷ്യരുടേത് അടക്കം ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം ഡിഎന്‍എയ്ക്ക് നാല് ബേസുകളാണ് ഉള്ളത്. ഇവയെ ന്യൂക്ലിയോടൈഡുകള്‍ എന്നു പറയും. അഡ്വിനീന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ എന്നിവയാണവ. എന്നാല്‍ ഇപ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച ഡി എന്‍ എയ്ക്ക് എട്ടു ബേസുകളാണ് ഉള്ളത്. എട്ട് വ്യത്യസ്തവസ്തുക്കളാണ് ഈ പുതിയ ഡിഎന്‍എ രചിച്ചിരിക്കുന്നത്. നമ്മുടെ ഡി എന്‍ എയിലുള്ള നാലെണ്ണവും പിന്നെ പുതുതായി നിര്‍മ്മിച്ച മറ്റു നാല് ന്യൂക്ലിയോടൈഡുകളുമാണിതില്‍ അടങ്ങിയിരിക്കുന്നത്. ഹാച്ചിമോജി ഡിഎന്‍എ എന്നാണ് ഈ പുതിയ ഡിഎന്‍എയ്്ക്ക് നല്‍കിയിരിക്കുന്ന പേര്. ഒരു ജപ്പാനീസ് പേരാണിത്. ഭൂമിക്ക് പുറത്ത് ജീവനെ തിരയുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഇത്തരം ഗവേഷണങ്ങളിലൂടെ മനസ്സിലാക്കാനാവും എന്നു കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button