തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അഭിമന്യുവിന്റെ കൊലപാതകത്തെ പോലും സി.പി.എം രാഷ്ട്രീയവല്‍ക്കരിച്ചെന്ന ആരോപണവുമായി കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കാനെന്ന പേരില്‍ പാര്‍ട്ടി നാല് കോടി രൂപ പിരിച്ചെന്നും അതില്‍ 35ലക്ഷം മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു രാഷ്ട്രീയവധം പോലും പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട സി.പി.എം തരം താഴ്ന്നിരിക്കുകയാണ്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയാണ് അഭിമന്യു. ആരാണ് ക്യാമ്പസ് രാഷ്ട്രീയം ഇന്നത്തെ അവസ്ഥയിലെത്തിച്ചത്? കേരള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റല്‍ ഒരു ആയുധപ്പുരയാണെന്ന് കേരള യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ ഞാന്‍ പങ്കെടുത്ത ഒരു സിംപോസിയത്തില്‍ വച്ച് പറയുകയുണ്ടായി. മിക്ക കോളജുകളിലെയും പ്രിന്‍സിപ്പലുമാരുടെ അഭിപ്രായം ഇതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Post Your Comments