പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പ രീക്കര് ജീവന് രക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും കൃഷിമന്ത്രി വിജയ് സര്‍ദേശായി. പരീക്കറുടെ ആരോഗ്യനില വഷളാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയത് .
താനൊരു ഡോക്ടര്‍ അല്ല. എന്നാല്‍ താന്‍ പരീക്കറുമായി രാഷ്ട്രീയം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പരീക്കറിന്റെ ആരോഗ്യം വഷളാണെന്ന് തനിക്കു തോന്നുന്നില്ലെന്ന് സര്‍ദേശായി കൂട്ടിച്ചേര്‍ത്തു.
പരീക്കറുടെ ആരോഗ്യം വഷളാണെന്നും അദ്ദേഹം ജീവന് രക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
Post Your Comments