![](/wp-content/uploads/2019/02/tovino.jpg)
കൊച്ചി : സൈബർ ലോകത്ത് കേരളാ പോലീസ് സജീവമായി തുടരുകയാണ്. ലോകത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ധരാളം നല്ല സന്ദേശങ്ങൾ നൽകുന്ന പോസ്റ്റുകൾ ആളുകൾക്ക് നൽകാറുണ്ട്. ഇപ്പോഴിതാ റോഡ് നിയമങ്ങൾ നടപ്പിലാക്കുവാൻ കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
റോഡ് നിയമങ്ങൾ നടപ്പിലാക്കുവാൻ പോലീസുമായി സഹകരിക്കുക എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഹ്രസ്വചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് മലയാള സിനിമയിലെ യുവതാരങ്ങളായ ടോവിനോ തോമസും വിജയ് ബാബുവുമാണ്.മദ്യം കഴിച്ച് വാഹനം ഓടിക്കുന്നതിന്റെ ദോഷഫലങ്ങൾ ചിത്രത്തിൽ പറയുന്നുണ്ട്.
https://www.facebook.com/keralapolice/videos/1559129307523211/
Post Your Comments