ഗുവാഹത്തി: അസമിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 84 ആയി. അസമിലെ ഗൊലഘട്ടില്‍ വ്യാഴാഴ്ചയാണ്
വ്യാജമദ്യ ദുരന്തമുണ്ടയാണ് ഇതുവരെ മരിച്ചവരുടെ എണ്ണം 84 ആയി. ഇതില്‍ 45 പേരെ ജോര്‍ഘട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 35 പേരെ ഗൊലഘട്ട് സിവില്‍ ആശുപത്രിയിലും നാല് പേരെ തിതാബോര്‍ മേഖലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
മരിച്ചവരില്‍ ഒമ്ബത് പേര്‍ സ്ത്രീകളാണ്. ഇരുന്നൂറിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments