Latest NewsIndia

വിഷമദ്യ ദുരന്തത്തില്‍ മരണം അറുപത്തിയൊമ്പതായി

ഏകദേശം 200ല്‍ അധികം പേര്‍ വിഷമദ്യം കഴിച്ചതായി അധികൃതര്‍ പറഞ്ഞു

ഗുവാഹത്തി: അസമിലെ വിഷമദ്യത്തില്‍ മരിച്ചവരുടെ എണ്ണം അറുപത്തിയൊമ്പതായി. അസമിലെ തേയില തോട്ടത്തിലെ തൊഴിലാളികളാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 50 പേര്‍ ഗോലാഘട്ടിലും 19 പേര്‍ സമീപ പ്രദേശമായ ജോര്‍ഹാത്ത് ജില്ലയിലുമാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് വിഷമദ്യ  ദുരന്തം ഉണ്ടായത്. ഏകദേശം 200ല്‍ അധികം പേര്‍ വിഷമദ്യം കഴിച്ചതായി അധികൃതര്‍ പറഞ്ഞു. ഏഴില്‍ കൂടുതല്‍ സ്ത്രീകളും മരിച്ചിട്ടുണ്ട്. നിരവധി പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു.ജില്ലയിലെ രണ്ട് എക്സൈസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങുകയായിരുന്നൂവെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി. എം എല്‍.എ. മൃണാള്‍ സായ്കിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button