കൊച്ചി: പി.കെ. ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവുമായി ഹർജി. അന്വേഷണം തൃപ്‌തികരമല്ലെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ആര്‍.എം. രാജസിംഹയാണ് ഹർജി നൽകിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒൻപതിനാണ് അവർ വിവാദപരാമർശം നടത്തിയതെന്നും എന്നാൽ 17ന് പത്തനംതിട്ട എസ്.ഐക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.
Post Your Comments