അബുദാബി: ചികിത്സയിലിരിക്കുന്ന മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷി. ഒരു പരിപാടിക്കായി അബുദാബിയിലെത്തിയ താരം മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ഥിച്ചു. ഇത് രണ്ടാം തവണയാണ് സേതുലക്ഷി മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് കണ്ണീരോടെ ആളുകളുടെ മുമ്പിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രണ്ട് വൃക്കകളും തകരാറിലായ മകന്‍ കിഷോറിന്റെ രേഗവിവരങ്ങള്‍ വിശദീകരിച്ച് കരഞ്ഞുകൊണ്ട് സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.
സേതുലക്ഷി ലൈവില്‍ വന്ന് സഹായം അഭ്യര്‍ത്ഥിച്ചതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പലരും സഹായവാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമെ അത് പ്രാവര്‍ത്തികമാക്കിയുള്ളൂ എന്ന് സേതുലക്ഷ്മി പറയുന്നു. നടി പൊന്നമ്മ ബാബു താന്‍ വൃക്ക നല്‍കാമെന്ന് പറഞ്ഞ് അവരെ സമീപിക്കുകയും അത് പിന്നീട് വിവാദത്തിലവസാനിക്കുകയും ചെയ്തു.
കിഷേറിന്റെ വൃക്ക മാറ്റിവയ്ക്കുക എന്ന പ്രതിവിധി മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്്. അതിനുള്ള സഹായം തേടിയാണ് ഈ അമ്മ തൊഴുകൈകളോടെ നിന്നത്. എന്നാല്‍ പലരും സഹായങ്ങള്‍ നല്‍കാമെന്നും പറഞ്ഞിരുന്നുവെങ്കിലും കിഷോറിന്റെ ചികിത്സയ്ക്കുള്ള പണം ലഭ്യമായില്ല.
മിമിക്രി താരവുമായ കിഷോറിന് ഭാര്യയും പറക്കമുറ്റാത്ത രണ്ട് മക്കളുമുണ്ട്. ഭാര്യക്ക് ജോലിയില്ല. അവരാണ് അദ്ദേഹത്തിന് തന്റെ വൃക്ക നല്‍കാന്‍ ഒടുവില്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ഡയാലിസിസ് നടത്താന്‍ വേണ്ടി മകന്റെ കുടുംബവും സേതുലക്ഷ്മിയമ്മയും മാസങ്ങളായി വട്ടിയൂര്‍ക്കാവിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ആകെ പ്തിസന്ധിയിലായ കുടുംബത്തെ രക്ഷിക്കണമെന്ന് സേതുലക്ഷി പ്രവാസികളോട് നിറകണ്ണുകളോടെ ആവശ്യപ്പെട്ടു.
ബന്ധപ്പെടേണ്ട നമ്പര്‍: 9567 6211 77, +971 554757570(ഫിറോസ്).
Post Your Comments