ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍. സുരക്ഷാസമിതി ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത് ഐക്യകണ്‌ഠേന. ഭീകരമായ ആക്രമണം ഭീരുത്വം നിറഞ്ഞതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും പ്രമേയം പറയുന്നു.
അതേസമയം, ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറയുന്ന പ്രമേയം ചൈനയും പിന്താങ്ങി. ജയ്‌ഷെ മുഹമ്മദിന്റെ പേര് ഉള്‍പ്പെടുത്തിയതിനെ ചൈന നേരത്തെ എതിര്‍ത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രമേയത്തെ പിന്താങ്ങി.ജെയ്ഷ് മൊഹമ്മദ് തലവന്‍ മസ്ദൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് ചൈന.
‘പാകിസ്ഥാന്‍ കേന്ദ്രികരിച്ചു പ്രവൃത്തിക്കുന്ന ജെയ്ഷ് മൊഹമ്മദ് നടത്തിയ പുല്‍വാമ സ്‌ഫോടനത്തെ അപലപിക്കുന്നു ‘ – എന്ന പ്രമേയത്തിലാണ് ചൈന ഒപ്പ് വച്ചത്.2009,2016,2017 വര്‍ഷങ്ങളില്‍ മസ്ദൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ ചൈനയുടെ എതിര്‍പ്പ് കാരണം തള്ളിപ്പോയിരുന്നു. ഇത്തവണ ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നിലകൊണ്ടപ്പോൾ ചൈനക്ക് വേറെ വഴിയില്ലാതെയായെന്നാണ് റിപ്പോർട്ട്.
Post Your Comments