ജമ്മു: തങ്ങളുടെ മുറിവുകളില്‍ ഉപ്പു വിതറരുതെന്ന് കോണ്‍ഗ്രസിനോട് പുല്‍വാമ രക്തസാക്ഷിയുടെ ഭാര്യ. കഴിഞ്ഞ വര്‍ഷമുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ത്യാഗത്തെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ രംഗത്തു വന്നിരുന്നു.
പാകിസ്ഥാനല്ല, പുല്‍വാമ ആക്രമണത്തിനു പിന്നില്‍ രാജ്യത്തിനകത്തെ ഭീകരര്‍ തന്നെയാണെന്നാണ് പാര്‍ട്ടി പറഞ്ഞത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു 73 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ നസീര്‍ അഹമദിന്റെ ഭാര്യ ഷസിയാ കൗസര്‍. കോണ്‍ഗ്രസ് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം കാര്യങ്ങളിലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുന്നത് ഒഴിവാക്കണമെന്നും അനാവശ്യ ആരോപണങ്ങള്‍ തങ്ങളുടെ വേദന വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഷസിയ കൂട്ടിച്ചേര്‍ത്തു.
read also: രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കണം: സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ
ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് പാക് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംഭവത്തില്‍ രാജ്യത്തിനകത്ത് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന രീതിയില്‍ വിവരങ്ങള്‍ വളച്ചൊടിക്കുന്നതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ മുറിവുകളില്‍ ഉപ്പു വിതറുകയാണ് ചെയ്യുന്നതെന്നും ഷസിയ പറഞ്ഞു.
Post Your Comments