തട്ടിപ്പു കോളുകള്‍ക്ക് തടയിടാൻ പുതിയ ഫീച്ചറുമായി അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സെമാന്റക്ക്. ഇമെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍ എന്ന പേരിൽ അവതരിപ്പിച്ച ഈ ഫീച്ചറിൽ സെമാന്റക്കിന്റെ ഇമെയില്‍ സെക്യൂരിറ്റി സൊല്യൂഷന്റെ ഭാഗമായും സൈബര്‍ ഡിഫന്‍സിന്റെ ഭാഗമായും ഈ സുരക്ഷ ലഭിക്കുമെന്നു കമ്പനി അറിയിച്ചു.
ബിസിനസ്, ഐ.റ്റി വിഭാഗങ്ങള്‍ക്ക് ജോലിഭാരവും സമയവും പണവും ലാഭിക്കുക എന്നതാണ് പുതിയ സാങ്കേതിക വിദ്യകൊണ്ട് സെമാന്റക് ലക്ഷ്യമിടുന്നത്. അതിനാൽ ഓട്ടോമാറ്റിക്കായിട്ടായിരിക്കും ഇമെയലില്‍ ഈ സുരക്ഷ സംവിധാനം പ്രവര്‍ത്തിക്കുക.
Post Your Comments