സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സിന് കർശന നിർദ്ദേശം നൽകി റിസർവ് ബാങ്ക്. ഓൺലൈൻ പണമിടപാടുകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. സൈബർ അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങൾ എന്നിവ കണ്ടുപിടിച്ചാൽ ആറ് മണിക്കൂറിനകം ആർബിഐ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈബർ അറ്റാക്ക് പോലെയുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പി.എസ്.ഒ ബോർഡിനാണെന്ന് ആർബിഐ വ്യക്തമാക്കി.
പി.എസ്.ഒ വഴി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ഒരു ഡിജിറ്റൽ ഐഡന്റിറ്റി ലഭ്യമാക്കേണ്ടതാണ്. കൂടാതെ, ഈ ഐഡന്റിറ്റി ഇടപാടുകൾ അവസാനിപ്പിക്കും വരെ നിലനിർത്തുകയും ചെയ്യണം. ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കാർഡ്സ് പേയ്മെന്റ് നെറ്റ്‌വർക്ക്സ്, ക്രോസ് ബോർഡർ മണി ട്രാൻസ്ഫർ, എടിഎം നെറ്റ്‌വർക്കുകൾ, പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സ്, വൈറ്റ് ലേബൽ എടിഎമ്മുകൾ, ഇൻസ്റ്റൻറ് മണി ട്രാൻസ്ഫർ, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം തുടങ്ങിയവയെല്ലാം പി.എസ്.ഒയ്ക് കീഴിലാണ്. ഒട്ടനവധി ചുമതലകൾ ഉള്ളതിനാൽ പി.എസ്.ഒ നേരിടേണ്ടിവരുന്ന റിസ്ക്കുകൾ കണക്കിലെടുത്ത് ബോർഡിന്റെ അംഗീകാരത്തോടെ ഇൻഫർമേഷൻ സെക്യൂരിറ്റി പോളിസി തയ്യാറാക്കേണ്ടതാണ്.
Also Read: മലപ്പുറത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 140 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
Post Your Comments