KeralaLatest NewsNews

വാട്‌സ് ആപ്പ് സ്പാം കോളുകൾ: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വാട്‌സാപ്പ് സ്പാം കോളുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. രാജ്യാന്തര നമ്പരുകളിൽ നിന്നുള്ള അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും വാട്‌സ് ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്‌സ് ആപ്പും ഉപയോക്താൾക്ക് ഇത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് കോളുകൾ വരുന്നത്.

Read Also: ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം, അവസാന തീയതി മെയ് 20

ഇത്തരം സ്പാം നമ്പരുകളിൽ നിന്നുള്ള കോളുകൾ വന്നാൽ അത് അറ്റൻഡ് ചെയ്യരുതെന്ന് പോലീസ് നിർദ്ദേശം നൽകി. ആ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുക (വാട്‌സ് ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ നിന്നുള്ള മെനുവിൽ നിന്ന് ‘more’ തെരഞ്ഞെടുക്കുക. അതിൽ രണ്ടാമതായി ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ കാണാം). അജ്ഞാത സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്കു ചെയ്യരുത്. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വാട്ട്‌സ് ആപ്പ് സെറ്റിംഗ്‌സ് സ്‌ട്രോങ്ങ് ആക്കുക.

WhatsApp-ലെ ‘Who can see’ സെറ്റിംഗ്‌സ് Contacts only ആണെന്ന് ഉറപ്പുവരുത്തുക. അതുപോലെ, about, groups എന്നിവയുടെ സെറ്റിംഗ്‌സ് സ്‌ട്രോങ്ങ് ആക്കുക.

two-factor ഓതെന്റിക്കേഷൻ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കുക.

അജ്ഞാത കോളുകൾ വന്നാൽ ഉടൻ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക.

Read Also: യൂട്യൂബിൽ വിമാനം ഇടിച്ചിറക്കുന്ന വീഡിയോ പങ്കുവെച്ചു, പിന്നാലെ തേടിയെത്തിയത് 20 വർഷത്തെ ജയിൽ ശിക്ഷ: സംഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button