ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്ന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളും ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ അന്തിമവാദം കേള്‍ക്കാനുള്ള തിയതി സംബന്ധിച്ച് ഇന്ന് കോടതി തീരുമാനമെടുത്തേക്കും. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ 374 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍
Post Your Comments