തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും. പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേമാക്കാന്‍ വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് വരുന്നത്.
കാസര്‍കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL 60 J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു. ആംബുലന്‍സ് ഇപ്പോള്‍ തൃശ്ശൂര്‍ പൂങ്കുന്നം പിന്നിട്ടു
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/PinarayiVijayan/posts/2231992790225872?__xts__%5B0%5D=68.ARCNiIwMknjKvnainosiPDs3TSDTFhuU2ObCptlWTH_WziEAoLRk2v6-2sdQJ0y7CeF3URZvjZwSpLpELs3hEf2KMMbQUBGJn1zOfVow-rctEB-At0OBwoTxJ0BEar_l3-2yyWkfLJmD_U5elJv11gQgT7bAPzUuC90o6CAcE0ellF8naoESKT3kKSjMaHvJrRDrWK2aZeI3VosNS46L5nzKGzLTqFnUAHENw_9vBL0RjCIhO_8KKAgRiCytGn2bVuyoqEMqxS9jofkLlGirsvVzzSaPm3xICt6rAM9RooCizs2y74mTpl8RBs3r5fDrBmAqUq8OAJjYUJbEb-GbtA&__tn__=-R
Post Your Comments