ലോകസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുപ്പതി ദേവസ്ഥാനത്തെത്തി. നാലുമണിക്കൂര്‍ കാല്‍നടയായി നടന്ന് മല കയറിയാണ് രാഹുല്‍ ദര്‍ശനം നടത്തിയത്.
എട്ടുകിലോമീറ്ററോളം നടന്ന രാഹുലിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയത്. വെള്ളിയാഴ്ച്ച് രാവിലെ പ്രത്യേക വിമാനത്തില്‍ തിരുപ്പതിയിലെത്തിയ രാഹുലിനെ സ്വീകരിക്കാന്‍ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെത്തിയിരുന്നു.
രാവിലെ 10.50 ന് റോഡ്മാര്‍ഗം പുറപ്പെട്ട രാഹുല്‍ 11.20 ന് അലിപ്പരി ജങ്ഷനിലെത്തി. അലിപ്പിരി പാതാള മണ്ഡപത്തില്‍ ആരാധന നടത്തിയതിന് ശേഷമാണ് അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പം തിരുമലയിലേക്കുള്ള മലകയറ്റം തുടങ്ങിയത്. നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ് അധ്യക്ഷനെ അനുഗമിച്ചു. തിരുപ്പതിയിലെ തകരരാമ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കൂടിയാണ് രാഹുല്‍ ഗാന്ധി തിരുപ്പതിയിലെത്തിയത്.
Post Your Comments