Latest NewsKerala

പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്കില്‍ ഭക്ഷണവിതരണം നടത്തിയവര്‍ക്ക് പിഴയിട്ട് നഗരസഭ

തിരുവനന്തപുരം:  ആറ്റുകാല്‍ പൊങ്കാലക്ക് ഹരിത ചട്ടം പാലിക്കാതെ ഭക്ഷണവിതരണം നടത്തിയ സംഘടനകള്‍ക്ക് പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. ഇതിനുളള നടപടിക്കായുളള നോട്ടീസ് ഇന്ന് നല്‍കും. ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നഗരസഭയുടെ അറിയിച്ചിരിക്കുന്നത്. ആറ്റുകാല്‍പൊങ്കാല ദിവസം ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിനായി 129 സംഘടനകളാണ് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അതില്‍ക്കൂടുതല്‍ പേര്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. എന്നാല്‍ ഭക്ഷണവിതരണം നടത്തിയവരില്‍ ഭൂരിഭാഗവും നഗരസഭ നിര്‍ദ്ദേശിക്കാത്ത പ്ലാസ്റ്റിക്ക് പാത്രങ്ങളാണ് ഉപയോഗിച്ചതെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍.

പ്ലാസ്റ്റിക് കാരി ബാഗ്, പാത്രങ്ങള്‍, ഗ്ലാസ് എന്നിവ ഉപയോഗിച്ചാല്‍ 5000 രൂപയും പ്ലാസ്റ്റിക് ബോര്‍ഡുകള്‍ക്കും ഫ്ലക്സുകള്‍ക്കും 1000 രൂപയുമാണ് പിഴ. 500 ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരും നഗരസഭ ജീവനക്കാരും നടത്തിയ വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് ഉപയോഗിച്ചവരുടെ പട്ടിക തയ്യാറാക്കിയത്.5 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് നഗരത്തില്‍ നിന്ന് നീക്കം ചെയ്തത്. നഗര സഭ അനുശാസിച്ച വിധമുളള ചട്ടങ്ങള്‍ പ്രകാരം എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച് പ്രവര്‍ത്തിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നഗരസഭ അവാര്‍ഡും നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button