പത്തനംതിട്ട: രാജ്യത്ത് ക്രിസ്ത്യാനിക്കും മുസ്ലീങ്ങള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ജീവിക്കണമെങ്കില്‍ ബിജെപിയെ താഴെയിറക്കണം. പത്തനംതിട്ടയില്‍ നരേന്ദ്രമോദി മല്‍സരിച്ചാലും തോല്‍പ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്. രാഷ്ട്രീയ രംഗത്ത് പുതിയ മാറ്റം വേണം. ആര് ഭരിച്ചാലും കൊലപാതകമുണ്ടാകാന്‍ പാടില്ല. അക്രമം കാട്ടുന്നവരെ സംരക്ഷിക്കില്ലെന്ന സിപിഎം തീരുമാനം മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കാന്‍ തയാറുണ്ടോ? മിന്നല്‍ ഹര്‍ത്താല്‍ ഇടതുപക്ഷം നടത്തില്ല.
മാര്‍ക്സിസ്റ്റ് അക്രമം എന്ന മറ ഉയര്‍ത്തിയാണ് സിപിഎമ്മിനെ ഇപ്പോള്‍ ആക്രമിക്കുന്നത്. ഇതിനെ നേരിടാന്‍ ഓരോ പ്രവര്‍ത്തകനും നാട്ടില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കാലുമാറുന്നവരാണ് കോണ്‍ഗ്രസുകാരെന്നും കാശു കിട്ടിയാല്‍ കൈപ്പത്തി താമരയാകുമെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് കാലു മാറില്ലെന്നും കോടിയേരി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നടത്തുന്ന കേരളസംരക്ഷണ യാത്ര ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളില്‍ ആയിരങ്ങളാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കിയത്.
Post Your Comments