തിരുവനന്തപുരം: തടിലേലത്തില്‍ അഴിമതി നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍ സിന്‍റെ മിന്നല്‍ പരിശോധന . 28 ഡിപ്പോകളിലാണ് ‘ഓപ്പറേഷന്‍ ബഗീര’ എന്ന പേരില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധനക്ക് തുടക്കമിട്ടിരിക്കുന്നത്.
തടി ലേലം ചെയ്യുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി നിയമ വിരുദ്ധ ഇടപാടുകള്‍ നടക്കുന്നതായും അതുവഴി സാധാരണക്കാര്‍ക്ക് ന്യായ വിലയില്‍ തടി ലഭിക്കുന്നില്ലെന്നും വ്യാപകമായി പരാതി ഉയരുന്നുണ്ട്. കേട് വരാത്ത തടികള്‍ക്ക് കേടുള്ളതായി കാണിച്ച് ലേലം നടത്തുന്നതായും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ‘
‘ഓപ്പറേഷന്‍ ബഗീര’യുടെ ഭാഗമായി മറയൂര്‍ ചന്ദന ഡിപ്പോയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.
Post Your Comments