തിരുവനന്തപുരം: അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന വില്ലേജ് ഓഫീസർക്കെതിരെ നടപടി. ഷോളയൂർ വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു. റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വില്ലേജ് ഓഫീസിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാനതല ഇൻസ്‌പെക്ഷൻ സ്്ക്വാഡ് നടത്തിയ പരിശോധനയുടെയും പൊതുജനങ്ങളിൽനിന്നു ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം.
Read Also: നവകേരള നിർമിതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡല പര്യടനവും ബഹുജന സദസും
Post Your Comments