കാസര്‍കോട്: കാസര്‍കോട്ട് എത്തിയിട്ടും വെട്ടേറ്റ് കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കാത്തതിനെതിരെ പ്രതികരിച്ച് മരിച്ച കൃപേഷിന്റെ അച്ഛന്‍. മുഖ്യമന്ത്രി വീട്ടില്‍ എത്താത്തത് വേദനാജനകമാണെന്ന് കൃഷ്ണന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാത്തത് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുള്ളതു കാണ്ടാണെന്ന് സംശയിക്കുന്നതായും കൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഞങ്ങളുടെ കണ്ണീര് കാണാന്‍ വരുമെന്ന് പ്രതീക്ഷിച്ചു. കൊലപാതകത്തില്‍ പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സിപിഎമ്മിന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി അറിഞ്ഞ് കാണും. ഇതുകൊണ്ട് പ്രതിഷേധമുണ്ടാകുമെന്ന് കരുതിയാകും അദ്ദേഹം ഇങ്ങോട്ട് വരാതിരുന്നത്. വീട്ടില്‍ വന്നിരുന്നെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടേനെ. എന്നാല്‍ ഇക്കാരയം അദ്ദേഹത്തോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും കൃഷ്ണന്‍ കൃഷണന്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നീ പൊതുപരിപാടിയില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് എത്തിയത്. മുഖ്യമന്ത്രി ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ പിന്മാറുകയായിരുന്നു.
Post Your Comments