News

കേരളം വെന്തുരുകുന്നു : ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയില്‍

ജനങ്ങള്‍ക്ക് മുന്നറിയിപ്പ് : വരാനിരിക്കുന്നത് കൊടുംചൂട്

കേരളം വെന്തുരുകുന്നു : ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയില്‍ : വരാനിരിക്കുന്നത് കൊടുംചൂട്

തിരുവനന്തപുരം : ഫെബ്രുവരി അവസാനമായപ്പോഴേയ്ക്കും കേരളത്തില്‍ ചൂട് അതികഠിനമായി. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് 4 വരെ പുറത്തിറങ്ങരുതെന്ന് കാലാവ്സ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.

തിരുവനന്തപുരത്ത് ഇന്നലെ 38.2 ഡിഗ്രിയും കടന്ന് മുന്നേറിയ ചൂട് ചൂട് വരാനിരിക്കുന്ന കഠിനവേനലിനു മുന്നോടിയാണോ എന്ന ആശങ്കയില്‍ സംസ്ഥാനം. കര്‍ണാടക റെയ്ചൂര്‍ മേഖലയിലെ 2 മാപിനികള്‍ മാത്രമാണ് ഇന്നലെ തിരുവനന്തപുരത്തെ കടത്തിവെട്ടിയത്. 2017 ഫെബ്രുവരി 17 നു രേഖപ്പെടുത്തിയ 37.2 ഡിഗ്രിയാണ് ഇതിനു മുമ്പ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഫെബ്രുവരി താപനില.

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടു. മഴ അകന്ന ഈസ്ഥിതി തുടര്‍ന്നാല്‍ കേരളത്തിന്റെ പല ജില്ലകളും ഈ വര്‍ഷം ചൂടിന്റെ കാര്യത്തില്‍ റെക്കോഡ് സ്ഥാപിക്കാനാണു സാധ്യത. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ചൂട് ഏറുന്നതെങ്കില്‍ ഇക്കുറി ഫെബ്രുവരി മാസത്തില്‍ തന്നെ ചൂട് കടുത്ത നിലപാടെടുത്തിരിക്കയാണ്. തലസ്ഥാനമായ തിരുവനന്തപുരത്ത് ഇന്നലെ (21) രേഖപ്പെടുത്തിയ 38.2 ഡിഗ്രി സെല്‍ഷ്യസ് അസാധാരണമാണെന്ന് കാലാവസ്ഥാ വകുപ്പു വിശദീകരിച്ചു. ആറ്റുകാല്‍ പൊങ്കാല സമയത്ത് തന്നെ ചൂട് പതിവിലും ഉയര്‍ന്നിരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button