KeralaLatest News

രണ്ടാം സീറ്റ് ആവശ്യം; കേരള കോണ്‍ഗ്രസ് (എം)ല്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യത

ഇടുക്കി:  രണ്ടാംസീറ്റെന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം. ദേശീയതലത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വേണമെന്നതിനാല്‍ ഘടകകക്ഷികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ പറഞ്ഞു.

ലോകസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ട രണ്ടാം സീറ്റാണ് സീറ്റ് വിഭജനത്തില്‍ യുഡിഎഫിന് മുന്നിലുള്ള ഏറ്റവും വലിയ കീറാമുട്ടി. പി ജെ ജോസഫിന്റെ താത്പര്യപ്രകാരം കോട്ടയത്തിന് പുറമേ ഇത്തവണ ഇടുക്കി സീറ്റ് കൂടി വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇവര്‍ക്ക് പുറമേ കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം സീറ്റെന്ന ആവശ്യം ലീഗും യുഡിഎഫിന് മുന്നില്‍ വച്ചിരിക്കുന്നു. എല്ലാവരുടെയും വാദങ്ങള്‍ ന്യായമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം മുന്‍നിറുത്തി കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ കേരള കോണ്‍ഗ്രസ് ജേക്കബും ലീഗും ആവശ്യത്തില്‍ നിന്ന് പിന്മാറുമെന്നാണ് സൂചനകള്‍.

ഈ മാസം 26ന് കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേരള കോണ്‍ഗ്രസ് ലയനം അടഞ്ഞ അധ്യായമല്ലെന്നും ബാക്കിയായ ചെറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ ലയനം ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പും സംഭവിക്കാമെന്ന് ജോണി നെല്ലൂര്‍ തൊടുപുഴയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button