Latest NewsKeralaIndiaNews

അഗ്നിപഥ് എന്ന ചതിക്കുഴി കേരളത്തിലെ നേതാക്കൾ കാണുന്നില്ല, അവർക്കിപ്പോഴും സ്വപ്നയും ചീഞ്ഞ രാഷ്ട്രീയവും മതി: ജോമോൾ

കൊച്ചി: ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന ‘അഗ്നിപഥ് റിക്രൂട്ട്മെന്റിന്’ അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. പദ്ധതി ഒരു ചതിക്കുഴി ആണെന്ന് ആരോപിച്ച ജോമോൾ, ഇതിനെതിരെ പ്രതികരിക്കാത്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. മിലിട്ടറിയിൽ ഹ്രസ്വകാല കരാറിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് വിഭാവനം ചെയ്യുന്ന കേന്ദ്രത്തിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ വരും ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾ ഉയരണമെന്ന് ജോമോൾ ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തു.

പ്രബുദ്ധരെന്ന് പറയുന്ന കേരളത്തിലെ രാഷ്ട്രീയ, യുവജന സംഘടനകളെക്കാൾ രാഷ്ട്രീയ ബോധം ബീഹാറികൾക്കും രാജസ്ഥാനികൾക്കും ഉണ്ടെന്ന് ജോമോൾ പറയുന്നു. പ്രബുദ്ധ മലയാളികൾക്ക് സ്വപ്നയും നാറിയ രാഷ്ട്രീയവും മാത്രം മതിയെന്ന് ജോമോൾ പരിഹസിക്കുന്നു. നാടിന്റെ, നാട്ടുകാരുടെ, യുവജങ്ങളുടെ പ്രശ്നങ്ങൾ ആരേലും നോക്കട്ടെ, നമുക്ക് അതിനൊന്നും സമയമില്ലല്ലോ എന്ന ഭാവമാണ് ഇവിടുത്തെ പാർട്ടികൾക്കെന്നാണ് ജോമോളിന്റെ വിമർശനം.

ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അഗ്നിപഥ് എന്ന ചതിക്കുഴി; എത്ര മനോഹരമായാണ് കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളെ ചതിക്കാൻ ശ്രമിക്കുന്നത്. അഗ്നിപദ്ധ് എന്ന പേരിൽ രാജ്യത്തെ കര, നാവിക, വ്യോമ സേനകളിലേക്ക് കൂടുതൽ തൊഴിലവരങ്ങളും പിരിഞ്ഞു പോകുമ്പോൾ പതുലക്ഷം രൂപയും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ദേശീയ മാധ്യമങ്ങളും, കേരളത്തിലെ മാധ്യമങ്ങളും വമ്പൻ പദ്ധതിയായി ഇതിനെ അവതരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വമ്പൻ ചതി മനസ്സിലാക്കാൻ നമ്മുടെ കേരളത്തിലെ മാധ്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളോ ശ്രമിച്ചില്ല. പ്രബുദ്ധരെന്ന് പറയുന്ന കേരളത്തിലെ രാഷ്ട്രീയ, യുവജന സംഘടനകളെക്കാൾ രാഷ്ട്രീയ ബോധം ബീഹാറികൾക്കും രാജസ്ഥാനികൾക്കും ഉണ്ട്. അവിടുത്തെ യുവജങ്ങൾ ഈ വഞ്ചന തിരിച്ചറിയുകയും അതിനെതിരായി ശക്തമായ പ്രക്ഷോഭവുമായി തെരുവുകളിൽ ഇറങ്ങി പോരാടുകയും ചെയ്യുകയാണ്.

എന്താണ് അഗ്നിപദ്ധിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ?

1. എല്ലാ വർഷവും സേനാ വിഭാഗങ്ങളിലേക്ക് രാജ്യമെമ്പാടും റിക്രൂട്മെന്റ് റാലികൾ നടത്തുകയും യുവാക്കളെ വിവിധ തസ്തികകളിലേക്ക് എടുക്കുകയും ചെയ്യുമായിരുന്നു.
2. കോവിഡ് കാരണം കഴിഞ്ഞ 2 വർഷമായി റിക്രൂട്മെന്റ് റാലികൾ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ നിരവധി യുവാക്കൾക്ക് അവസരം ലഭിച്ചിട്ടുമില്ല.
3. സേനകളിൽ ജോലി ലഭിക്കുമ്പോൾ ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പിരിയുമ്പോൾ മുതൽ പെൻഷനും ലഭിക്കുന്നതാണ് സേനകളിലെ തൊഴിൽ
4. എന്നാൽ സ്ഥിരം ജോലിയിലേക്ക് ആളുകളെ എടുക്കുന്ന സംവിധാനം ആട്ടിമറിച്ചു കൊണ്ട് കേവലം 4 വർഷത്തെ തൽക്കാലിക ജോലിയാണ് അഗ്നിപദ്ധ് വഴി നടപ്പിലാക്കാൻ ശ്രമിച്ചത്. മാസം ശമ്പളം പരമാവധി 40000 രൂപ.
5. അതിൽ നിന്നും ഇരുപത്തിയഞ്ച് ശതമാനം വീതം പിടിച്ച് കൊണ്ട്, (48 മാസത്തെ സർവീസ് കാലാവധിയിൽ 10000 വീതം 480000രൂപ) അടക്കം പിരിയുമ്പോൾ 10 ലക്ഷം രൂപ വീതം ആളുകൾക്ക് നൽകും എന്നതായിരുന്നു വാഗ്ദാനം
6. യാതൊരു വിധ പെന്ഷന്നോ മാറ്റാനുകൂല്യങ്ങളോ പിരിഞ്ഞു പോരുന്നവർക്ക് ലഭിക്കില്ല
7. പത്താം ക്ലാസ്സ്‌ കഴിഞ്ഞ് താൽക്കാലീക ജോലിയിൽ പ്രവേശിക്കുന്നവർക്ക് പിരിയുമ്പോൾ പ്ലസ് ടൂ സർട്ടിഫിക്കറ്റും, പ്ലസ് ടൂ കഴിഞ്ഞു സെർവിസിൽ കയറുന്നവർക്ക് പിരിയുമ്പോൾ ഡിഗ്രി സർടിഫിക്കറ്റും ലഭിക്കും.
8. ഓഫീസർ റാങ്കിനു താഴെയുള്ള പൊസിഷനുകളിലേക്കാണ് താൽക്കാലിക നിയമനം.

നിലവിൽ രാജ്യത്തെ സേനകളിലേക്കുള്ള റിക്രൂട്മെന്റ് സംവിധാനവും തൊഴിൽ സുരക്ഷിതത്വവും ആട്ടിമറിച്ചു കൊണ്ട്, 700 രൂപ മുതൽ പരമാവധി 1000 രൂപ വരെ ദിവസ വേതന നിലവാരത്തിലുള്ള തൊഴിൽ സുരക്ഷിതത്വമോ, സംരക്ഷണമോ ഇല്ലാത്ത കേവലം സെക്യൂരിറ്റി ഏജൻസി ജോലി നിലവാരത്തിലേക്ക് രാജ്യത്തെ സേനകളിലെ അവസരങ്ങളെ എത്തിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഹിഡൻ അജണ്ടയാണ് ഇങ്ങനെ തേനിൽ ചാലിച്ചുകൊണ്ട് അവതരിപ്പിച്ച അഗ്നിപദ്ധ്.. കേവലം നാല് വർഷത്തെ ആയുധ പരിശീലനം നൽകി അവരെ രാജ്യത്തെ തെരുവുകളിലേക്ക് ഇറക്കി വിട്ട് ആരാജകത്വം സൃഷ്ടിക്കുക എന്നത് അടുത്ത ഹിഡൻ അജണ്ട.

നമ്മുടെ പ്രബുദ്ധ കേരളത്തിലെ യുവാക്കൾക്കും യുവജന സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇതിലെ ചതി മനസ്സിലാക്കാനോ ഇതിനെതിരെ പ്രതികരിക്കാനോ ഉള്ള രാഷ്ട്രീയ ബോധം ഇല്ലാതെ പോയി. അവിടെയാണ് ബീഹാറിലെയും രാജസ്ഥാനിലെയും തെരുവുകളിൽ കേന്ദ്രസർക്കാരിനെതിരായി യുവജനങ്ങൾ തെരുവ് കയ്യടക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരം വ്യാപിക്കട്ടെ..കേന്ദ്ര സർക്കാർ മുട്ട് മടക്കുന്നുന്നത് വരെ പോരാട്ടം തുടരട്ടെ.. സമരത്തീയിൽ പോരാടുന്ന രാജ്യത്തെ യുവതക്ക് അഭിവാദ്യങ്ങൾ.. മനസ്സുകൊണ്ട് ഞാനും നിങ്ങളുടെ കൂടെ..

Note : പ്രബുദ്ധ മലയാളികളായ നമുക്ക് സ്വപ്നയും നാറിയ രാഷ്ട്രീയവും മാത്രം മതി. നാടിന്റെ, നാട്ടുകാരുടെ, യുവജങ്ങളുടെ പ്രശ്നങ്ങൾ ആരേലും നോക്കട്ടെ, നമുക്ക് അതിനൊന്നും സമയമില്ലല്ലോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button