കോഴിക്കോട് : ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേരള സംരക്ഷണ യാത്രക്ക് ശേഷം ഉണ്ടാകുമെന്നും മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സീറ്റുകളുടെ കാര്യത്തില്‍ ഒരു തര്‍ക്കവും മുന്നണിയില്‍ ഉണ്ടാകില്ല. ഒരു പ്രശ്‌നവുമില്ലാതെ ഇടതു മുന്നണിക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കേരള യാത്രക്ക് ലഭിക്കുന്ന ജനപിന്തുണ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്നും കാനം കൂട്ടിച്ചേർത്തു.
Post Your Comments