Latest NewsKerala

കാസര്‍കോട് ഇരട്ടക്കൊലപാതകം; ശരത്‌ലാലിനെ അധിക്ഷേപിച്ച് സി.പി.എം മുന്‍ എം.എല്‍.എ

കാസര്‍കോട്: കൊല്ലപ്പെട്ട ശരത്‌ലാലിനെ അധിക്ഷേപിച്ച്  സി.പി.എം
മുന്‍ എം.എല്‍. എ കെ.വി കുഞ്ഞിരാമന്‍. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനായിരുന്നു ശരത്‌ലാല്‍. ക്രിമിനലുകളുടെ നാടാണ് കല്യോട്ടെന്നും കെ. വി കുഞ്ഞിരാമന്‍ പറഞ്ഞു.

ക്രിമിനല്‍ മനോഭാവമുള്ള കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടെന്നും അവിടെ കോണ്‍ഗ്രസുകാര്‍ മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. പീതാംബരന് എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത് ലാല്‍ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.സിപിഎമ്മിന്റെ പ്രചരണ ബോഡുകള്‍ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമന്‍ പറയുന്നു.

കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ധാരാളം യുവാക്കള്‍ കല്ലിയോട്ടുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്താറെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു. കൊലപാതകത്തില്‍ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമന്‍ ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button