ചേര്‍ത്തല: അന്യായമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജില്‍ പോലീസ് സ്റ്റേഷന്‍ പരിശോധിക്കാന്‍ ഉത്തരവ്. ഇതിനെ തുടര്‍ന്ന് അഭിഭാഷക കമ്മീഷന്‍ ചേര്‍ത്തല സ്‌റ്റേനില്‍ പരിശോധന നടത്തി. തണ്ണീര്‍മുക്കം ചാണിയില്‍ വീട്ടില്‍ അനൂപാണ് അഭിഭാഷകനായ എം എം നിയാസ് മുഖേനെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
അനൂപിന്റെ സഹോദരനെ വീട്ടില്‍ നിന്നും കസ്റ്റഡിയലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണ് എന്നായിരുന്നു ഹര്‍ജി. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി അരുണ്‍ എം കുരുവിളയാണ് ഉത്തരവിട്ടത്. പരിശോധനക്കായി അഭിഭാഷകനായ സരുണ്‍ രാധാകൃഷ്ണനെ കമ്മീഷനായും നിയമിച്ചു. തുടര്‍ന്ന് 21ന് ഉച്ചക്ക് ശേഷം പോലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തിയ കമ്മീഷന്‍ കസ്റ്റഡിയിലെടുത്തവരെ കണ്ടെത്തിയതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെയാണ് അന്യായമായി സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നതയാണ് വിവരം.18ന് കസ്റ്റഡിയിലെടുത്തവരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോലീസിന്റെ നടപടി നിയമ വിരുദ്ധമാണെന്ന് കമ്മീഷനായ സരുണ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ നിയമ വ്യവസ്ഥപാലിക്കാനുള്ള സ്വാഭാവിക നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് ചേര്‍ത്തല ഇന്‍സ്‌പെക്ടര്‍ പി ശ്രീകുമാറിന്റെ വിശദീകരണം. ഇത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments