തിരുവനന്തപുരം :കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദരര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട കൊലപാതക കേസിലെ യഥാര്‍ത്ഥ പ്രതികളെ അല്ല ഇപ്പോള്‍ പിടിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം കൊണ്ടു കൊടുത്ത പ്രതികളെ ആണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഉള്ള ബോധപൂര്‍വം ആയ ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും സി ബി ഐ അന്വേഷണത്തിനായി ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനോട് വിധേയത്വം ഉള്ള ഉദ്യോഗസ്ഥനെ വച്ചു കൊണ്ടുള്ള അന്വേഷണം അംഗീകരിക്കാന്‍ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് പ്രതികളുമായാണ് ഇപ്പോള്‍ കേസ് മുന്നോട്ടു പോകുന്നതെന്നും ഡി ജി പി യുടെ സ്ഥാനത്ത് റോബര്‍ട്ട്‌നെ ഇരുത്തിയാല്‍ മതിയെന്നും ചെന്നിത്തല പരിഹസിച്ചു
Post Your Comments