കാസര്‍കോട്: കാസര്‍കോട് നടന്നത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകത്തെ തള്ളി പറഞ്ഞത്. പ്രതികള്‍ക്ക് യാതൊരു പരിരക്ഷയും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് സിപിഎം പ്രവര്‍ത്തകരാണെന്ന് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പല സംസ്ഥാനങ്ങളിലും വര്‍ഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കൊണ്ടു പിടച്ച ശ്രമം നടക്കുന്നു. ഇടത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ കാര്യമാക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. മാധ്യമങ്ങളും ഇതേ നിലപാടണ് സ്വീകരിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചു വരുന്നത്. എന്നാല്‍ ആരുടെയെങ്കിലും പേന തുമ്പിലോ നാക്കിന് തുമ്പിലോ അല്ല സിപിഎം ജനങ്ങളുടെ ഹൃദയത്തിലാണ് പ്രസ്ഥാനത്തിന്‍റെ സ്ഥാനം എന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Post Your Comments