Latest NewsIndia

അങ്കത്തട്ട് പങ്കിട്ട് എസ് പി -ബി എസ് പി: ഇനി കളി ഗോദയില്‍

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് പങ്കിട്ട് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും (എസ് പി) – മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി എസ് പി). 37 സീറ്റുകളില്‍ എസ് പിയും 38 സീറ്റുകളില്‍ ബി എസ് പിയും മത്സരിക്കും. 3 സീറ്റുകള്‍ രാഷ്ടിയ ലോക് ദലിന്(ആര്‍ എല്‍ ഡി ) നല്‍കി.

ഇരുപാര്‍ട്ടികള്‍ക്കും ആയി വിഭജിച്ച സീറ്റുകളുടെ പട്ടികയില്‍ നേതാക്കള്‍ ഒപ്പുവച്ചു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ അമേത്തിയിലും, റായ് ബറേലിയിലും സഖ്യം ആരെയും മത്സരിപ്പിക്കുന്നില്ല. എന്നാല്‍ മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എസ് പി സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നുണ്ട്. ബി ജെ പിയെ നേരിടാനാണ് ഈ സഖ്യം രൂപീകരിക്കപ്പെട്ടതു തന്നെ. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തന്റെ അതൃപ്തി ലുക്‌നോവില്‍ നടന്ന പത്ര സമ്മേളനത്തില്‍ രേഖപ്പെടുത്തി. പകുതിയിലധികം സീറ്റുകള്‍ മായാവതിക് നല്‍കിയതില്‍ മുലായം നീരസം പ്രകടിപ്പിച്ചു. മോഡി തന്നെ അധികാരത്തില്‍ തിരിച്ചെത്തണമെന്ന മുലായത്തിന്റെ വാക്കുകള്‍ പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.

ബി എസ് പിയുടെ 38 സീറ്റില്‍ സഹാറന്പൂര്‍ ,ബിജ്‌നോര്‍ ,നാഗിന ,അലിഗഡ് ,ആഗ്ര ,ഫറ്റിഹ്പുര്‍ സിക്രി,ധൗരാഹാര ,സിതാപുര്‍,സുല്‍താന്‍പുര്‍,പ്രതാപഗര്‍ഹ്, കൈസര്‍ഗ്ഗാഞ്ഞ, ബാസ്റ്റി, സലേംപുര്‍ ,ജൗന്‍പുര്‍ ,ബാഹോടി, ദേറിയ എന്നിവ ഉള്‍പ്പെടുന്നു. കൈറാന ,മൊറാബാദ് ,സമ്പല്‍,രാംപൂര്‍ ,മൈന്‍പുരി , ഫിറോസാബാദ് ,ബദൗന്‍ ,ബറേലി,ലക്നൗ, ഇട്ടാവ,കാണ്‍പൂര്‍ ,ഝാന്‍സി തുടങ്ങിയവയാണ് എസ് പി മത്സരിക്കുന്ന മണ്ഡലങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button