ഗുവാഹട്ടി : ആസാമിലെ വിഷമദ്യം കഴിച്ച് മരിച്ചവര്‍ 53 ആയി. ന്യൂസ് 18 ദേശീയ പോര്‍ട്ടലാണ് ഇത് റിപ്പോട്ട് ചെയ്തിരിക്കുന്നത്. തോട്ടം തൊഴിലാളികളാണ് മരിച്ചത്. സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
നൂറോളം പേര്‍ മദ്യം കുടിച്ചിരുന്നുവെന്നാണ് വിവരം. ഒരാളില്‍നിന്നു വാങ്ങിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നിഗമനം. മദ്യം കഴിച്ച പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
സല്‍മിറ ടീ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് മന്ത്രി പരമാല്‍ സുകല്‍ബാദി നാലംഗ സംഘത്തെ നിയോഗിച്ചു.
Post Your Comments