ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് തമാശ സന്ദേശമയച്ച് ജീവനക്കാരികളുടെ ജോലി തെറിച്ചു. ജീവനക്കാരി സുഹൃത്തായ മറ്റൊരു ജീവനക്കാരിക്ക് ഇന്റര്‍ കോം വഴി തമാശയ്ക്കയച്ച് സന്ദേശമാണ് പുലിവാലുണ്ടാക്കിയത്. ഇന്നലെ വൈകുന്നേരത്തോടെ ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയിലെ ജീവനക്കാരിയാണ് ബോംബുണ്ടെന്ന് വ്യജ സന്ദേശം കൈമാറിയത്. ട്രിഫിന്‍ റഫാല്‍ കൂട്ടുകാരി ജാസ്മിന്‍ ജോസ് എന്നിവരെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്.
വൈകുന്നേരത്തോടെ ‘ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണം’ എന്ന സന്ദേശം രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലെ ഇന്റര്‍കോമില്‍ എത്തിയത്. ഉടന്‍ തന്നെ സുരക്ഷാ വിഭാഗം പരിശോധന നടത്തിയിന്‍ നിന്ന് സന്ദേശത്തിന്റെ ഉറവിടം വിമാനത്താവളത്തിനുള്ളില്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ നിന്നുമാണ് സന്ദേശമെത്തിയതെന്ന് അറിഞ്ഞതോടെ ജീവനക്കാരികളെ ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ താമശയ്ക്ക് പറഞ്ഞാതാണെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ ഇരുവരേയും ജോലിയില്‍ നിന്ന് പുറത്താക്കി. കൂതാടെ ഇവരുടെ പ്രവേശന വിഭാഗം പാസുകളും റദ്ദാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായി ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
Post Your Comments