Latest NewsCricketSports

ടി 20 ടൂര്‍ണമെന്റ്; വിജയതുടക്കത്തോടെ കേരളം

സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയത്തോടെ തുടക്കം. 83 റണ്‍സിനാണ് ദുര്‍ബലരായ മണിപ്പൂരിനെ കേരളം തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 20 ഓവറില്‍ പടുത്തുയര്‍ത്തിയത് അഞ്ചിന് 186 എന്ന കൂറ്റന്‍ സ്‌കോര്‍. നായകന്‍ സച്ചിന്‍ ബേബി 75 റണ്‍സുമായി തിളങ്ങിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 47 റണ്‍സുമായി പിന്തുണനല്‍കി.

46 പന്തില്‍ നിന്നാണ് ബേബിയുടെ ഇന്നിങ്സെങ്കില്‍ 26 പന്തില്‍ നിന്നായിരുന്നു അസ്ഹറിന്റെ ഇന്നിങ്‌സ്. 10 ഫോറുകള്‍ സച്ചിന്‍ ബേബി എടുത്തപ്പോള്‍ അസ്ഹര്‍ രണ്ട് ഫോറും മൂന്ന് സിക്സറുകളും എടുത്തു. ഓപ്പണര്‍ വിഷ്ണു വിനോദാണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. മറുപടി ബാറ്റിങില്‍ ഉഗ്രന്‍ ഫോമിലുള്ള കേരള പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മണിപ്പൂരിനായില്ല. 20 ഓവറില്‍ 103 റണ്‍സെടുക്കാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളൂ.

നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത മിഥുന്‍ എസാണ് ബൗളിങില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.40 റണ്‍സെടുത്ത യാശ്പാല്‍ സിങായിരുന്നു ടോപ് സ്‌കോറര്‍. കേരളത്തിനായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button