മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകർപ്പൻ ജയം. അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അരുണാചല്‍ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 4.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
വിഷ്ണു വിനോദ് (16 പന്തില്‍ 24), രോഹന്‍ കുന്നുമ്മല്‍ (32) പുറത്താവാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. വിഷ്ണു ഒരു സിക്‌സും രണ്ട് ഫോറും നേടി. നേരത്തെ, രണ്ട് വിക്കറ്റ് വീതം നേടിയ സിജോമോന്‍ ജോസഫ്, എസ് മിഥുന്‍ എന്നിവരുടെ പ്രകടനമാണ് അരുണാചലിനെ തകര്‍ത്തത്. എന്‍ പി ബേസില്‍ ഒരു വിക്കറ്റ് വീഴ്ത്തി.
Read Also:- നരബലി: ആഭിചാരം ചെയ്യാൻ രണ്ട് സ്ത്രീകളെ വെട്ടിനുറുക്കിയ ഭഗവൽ സിംഗ് സി.പി.എമ്മിന്‍റെ സജീവ പ്രവർത്തകൻ
ദോരിയ (18), തെച്ചി നെറി (12) എന്നിവര്‍ മാത്രമാണ് അരുണാചല്‍ നിരയില്‍ രണ്ടക്കം കണ്ടത്. മീറ്റ് ദര്‍പണ്‍ (1), അഖിലേഷ് സഹാനി (3), രോഹന്‍ ശര്‍മ (5), കംഷ യാങ്‌ഫോ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തെംപോല്‍ (3), ചേതന്‍ ആനന്ദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയാണ് ടീം പ്രഖ്യാചിച്ചത്. കേരളത്തിന്റെ അടുത്ത മത്സരത്തിൽ സഞ്ജു ടീമിനെ നയിക്കും.
Post Your Comments